Latest NewsNewsIndiaInternational

“വ്യാപാരബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാകണം” : ഇന്ത്യയോട് അപേക്ഷിച്ച് ചൈന

ന്യൂഡല്‍ഹി: ലഡാക്കിലെ പ്രകോപനത്തിനു പിന്നാലെ ഇന്ത്യ നല്‍കുന്ന തിരിച്ചടികളില്‍ പതറി ചൈന. ചൈനയിപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്‌.

Read Also : “ലവ് ജിഹാദിന് വിദേശ ഏജന്‍സികള്‍ ധനസഹായം നല്‍കുന്നു” -വി.എച്ച്‌.പി

കഴിഞ്ഞ ദിവസം രാജ്യം കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ്‌ ചൈന ഇന്ത്യയ്ക്കു മുന്നില്‍ അപേക്ഷയുമായെത്തിയത്. ഇന്ത്യ -ചൈന വ്യാപാരബന്ധം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുള്ളത് ഡല്‍ഹിയിലെ ചൈനീസ് എംബസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ്. ഭീഷണികളെക്കാള്‍ വികസനത്തിനായുള്ള കൂടുതല്‍ അവസരങ്ങളാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളതെന്നും പരസ്പര ലാഭത്തിനായി ഉഭയകക്ഷി സാമ്ബത്തിക വ്യാപാര ബന്ധം തിരികെ കൊണ്ടു വരണമെന്നും പ്രസ്താവനയില്‍ പറയുന്നു.

മാത്രമല്ല, ചര്‍ച്ചയിലൂടെയും പരസ്പരധാരണയിലൂടെയും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാമെന്നും ചൈനീസ് എംബസി പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button