ലക്നൌ: അയോധ്യ വിമാനത്താവളത്തിന്റെ പേര് ശ്രീ രാമന്‍റെ പേരിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തിന് യുപി മന്ത്രിസഭയുടെ അംഗീകാരം നൽകിയിരിക്കുന്നു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. അയോധ്യയിലെ വിമാനത്താവളത്തിന്‍റെ പേര് മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നാണ് ആക്കുന്നത്.
ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പ്രമേയം സമര്‍പ്പിക്കുമെന്നും യുപി മന്ത്രിസഭ അറിയിക്കുകയുണ്ടായി. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് യുപി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. അയോധ്യയെ ലോകത്തിലെ തന്നെ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള ഒരുക്കത്തിലാണ് യുപി സര്‍ക്കാര്‍ ഇപ്പോൾ ഉള്ളത്.
Post Your Comments