കീവ്: ചാമ്പ്യൻസ് ലീഗിൽ യുക്രെയ്ൻ ക്ലബ് ഡൈനാമോ കീവിനെ ബാഴ്സലോണ തകർത്തെറിഞ്ഞു. മെസി ഇല്ലാതെയിറങ്ങിയ ബാഴ്സ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജയിച്ചത്. മാർട്ടിൻ ബ്രാത്വെയ്റ്റ് ഇരട്ട ഗോളുമായി ബാഴ്സയുടെ വിജയത്തിന്റെ ചുക്കാൻ പിടിച്ചു. മെസി, ഡിയോംഗ് എന്നിവർക്ക് വിശ്രമം നൽകിയാണ് ബാഴ്സലോണ മത്സരത്തിന് ഇറങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും പിറന്നത്.
52-ാം മിനിറ്റിൽ സെർജിനോ ഡെസ്റ്റ് ബാഴ്സയുടെ ആദ്യ ഗോൾ നേടി. 57, 70 മിനിറ്റുകളിൽ ബ്രാത്വെയ്റ്റ് വലകുലുക്കി. 90+2-ാം മിനിറ്റിൽ അന്റോണിയോ ഗ്രീൻമാൻ ബാഴ്സയുടെ നാലാം ഗോൾ നേടി. ജയത്തോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പ് ജിയിൽ നാലു മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ബാഴ്സലോണക്ക് ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇനി രണ്ടു മത്സരങ്ങളാണ് ബാഴ്സയ്ക്ക് ശേഷിക്കുന്നത്
Post Your Comments