ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയേക്കാൾ മികച്ചത് ഉപനായകൻ രോഹിത് ശർമയാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രണ്ട് പേരുടേയും ക്യാപ്റ്റൻസി തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. കോഹ്ലി മോശമാണെന്ന് പറയില്ലെന്നും പക്ഷേ രോഹിത് ആണ് മികച്ചതെന്നുമാണ് ഗൗതം ഗംഭീർ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്.
നായകന്മാർ എന്ന നിലയിൽ ഇരുവരുടെയും ഐ പി എല്ലിലെ പ്രകടനവും വിലയിരുത്തണം. താരങ്ങളെ ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ എടുക്കാമെങ്കിൽ, ക്യാപ്റ്റൻമാരെയും അങ്ങനെ തന്നെ തിരഞ്ഞെടുക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ഗംഭീർ ചോദിക്കുന്നു.
അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശർമ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ്. അതേസമയം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിക്ക് ഒരിക്കൽ പോലും ഐ പി എൽ കപ്പ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
Post Your Comments