മുംബൈ: മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി റാവുസാഹെബ് ഡാന്‍വെ. ഇതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ പാര്‍ട്ടി നടത്തിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
Read Also : സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ; രണ്ടു പേര്‍ക്ക് വെട്ടേറ്റു
‘മഹാരാഷ്ട്രയില്‍ നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തില്ലെന്ന് പ്രവര്‍ത്തകര്‍ ചിന്തിക്കരുത്. അടുത്ത് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നമ്മള്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കും. അതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്ന നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ അവസാനിക്കാന്‍ കാത്തിരിക്കുകയാണ്’. ഡാന്‍വെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. ശിവസേന 56 സീറ്റുകളാണ് നേടിയത്. 54 സീറ്റുകള്‍ നേടിയ എന്‍സിപിയും 44 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസും ശിവസേനയുമായി സഖ്യമുണ്ടാക്കിയാണ് മഹാരാഷ്ട്രയില്‍ മഹാവികാസ് ആഘാഡി അധികാരം പിടിച്ചത്.
Post Your Comments