ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റായി രൂപപ്പെട്ടു തമിഴ്നാട്ടില്‍ വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാടിന് കേന്ദ്രധനസഹായം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്.
തമിഴ്നാട്, പോണ്ടിച്ചേരി മുഖ്യ മന്ത്രിമാരുമായി സംസാരിച്ചതായും കേന്ദ്ര സര്‍ക്കാരിനു കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പു നല്‍കിയാതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയായും, പോണ്ടിച്ചേരി മുഖ്യ മന്ത്രി നാരായണ സ്വാമിയായും ഞാന്‍ സംസാരിച്ചു. ചുഴലിക്കാറ്റ് നേരിടാന്‍ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. മോദി ട്വിറ്ററിലൂടെ പറഞ്ഞു.
ബുധാനാഴ്ച്ച വൈകിട്ടോടെ നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പോണ്ടിച്ചരിയിലുമായി വീശിയടിക്കുമെന്ന് ഇന്ത്യന്‍ മെട്രോളജി വകുപ്പ് അറിയിച്ചു.
Post Your Comments