
മുംബൈ : വ്യാപര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 225 പോയിന്റ് ഉയർന്നു 37575ലും നിഫ്റ്റി 62 പോയിന്റ് ഉയര്‍ന്ന് 11109ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 921 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 573 ഓഹരികള്‍ നഷ്ടത്തിലാണ്. ഫാര്‍മ, ഐടി, ബാങ്ക്, വാഹനം, എഫ്എംസിജി, ഇന്‍ഫ്ര, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിലെത്തിയത്. അതോടൊപ്പം സിപ്ല, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും വേദാന്ത, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഒഎന്‍ജിസി, ഗെയില്‍, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments