Latest NewsBusiness

ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ

മുംബൈ : നേട്ടത്തില്‍ തുടങ്ങി നേട്ടത്തില്‍ തന്നെ അവസാനിച്ച് ഇന്നത്തെ ഓഹരി വിപണി. സെന്‍സെക്‌സ് 266 പോയിന്റ് ഉയര്‍ന്ന് 38,823.11ലും നിഫ്റ്റി 84 പോയിന്റ് ഉയർന്നു 1582.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹീറോ മോട്ടോകോപ്, ഇന്റസന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, വേദാന്ത, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ്, മാരുതി, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, കൊടക് ബാങ്ക്, യെസ് ബാങ്ക്, റിലയന്‍സ് എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എല്‍റ്റി, ടിസിഎസ്, എന്‍ടിപിസി എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

സെന്‍സെക്സ് 211 പോയിന്റ് ഉയര്‍ന്ന് 38,768.70ലും നിഫ്റ്റി 59.50 പോയിന്റ് ഉയർന്നു 11558.40ലുമായിരുന്നു ഇന്ന്  വ്യാപാരം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button