Latest NewsKerala

വീണ്ടും കവിതാ മോഷണം: ഇടത് അധ്യാപക സംഘടനാ നേതാവ് അജിത്രി ബാബുവിനെതിരെ പരാതി നല്‍കി കവി ഡോ. സംഗീത് രവീന്ദ്രന്‍

കോഴിക്കോട് വേദ ബുക്സ് കഴിഞ്ഞ സെപ്തംബറില്‍ റോസ എന്ന കവിത ഉള്‍പ്പെടെ 89 കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

കോട്ടയം: കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ കവിത കെഎസ്ടിഎ നേതാവും പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റുമായ അജിത്രി മോഷ്ടിച്ചതായി പരാതി. ഡോ. സംഗീത് രവീന്ദ്രന്‍ കഴിഞ്ഞിടെ പ്രസിദ്ധീകരിച്ച ഉറുമ്പ് പാലം എന്ന കവിതാസമാഹാരത്തിലെ റോസ എന്ന കവിതയിലെ എട്ട് വരികളാണ് അജിത്രി മോഷ്ടിച്ച്‌ വിദ്യാരംഗത്തിന്റെ നവംബര്‍ ലക്കം മാസികയില്‍ തുലാത്തുമ്പി എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്.

കവിത പ്രസിദ്ധീകരിച്ചതില്‍ വിദ്യാരംഗത്തിന് സംഭവിച്ച പിഴവ് മാസികയിലൂടെ തന്നെ തിരുത്തുനല്‍കി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. സംഗീത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് പരാതി നല്‍കി. കോഴിക്കോട് വേദ ബുക്സ് കഴിഞ്ഞ സെപ്തംബറില്‍ റോസ എന്ന കവിത ഉള്‍പ്പെടെ 89 കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

read also: കേരളത്തിൽ വലിയ മുന്നേറ്റം നടത്താനൊരുങ്ങുന്ന ബിജെപിയുടെ ലക്ഷ്യം 8,000 വാര്‍ഡുകള്‍! സംസ്ഥാനനേതാക്കൾ തന്നെ മത്സരിക്കുന്ന ഈ തെരഞ്ഞെടുപ്പ് നേതൃത്വത്തിന് നിർണ്ണായകം

അജിത്രി എന്ന അധ്യാപിക നേതൃത്വം നല്‍കുന്ന കവനം എന്ന കവിതാ ഗ്രൂപ്പില്‍ രണ്ട് മാസം മുന്‍പ് റോസ എന്ന കവിത പോസ്റ്റ് ചെയ്തിരുന്നു. ഇത് അജിത്രി മാറ്റം വരുത്തി തുലാത്തുമ്പി എന്ന പേരില്‍ കുറെ വരികള്‍ ചേര്‍ത്ത് വിദ്യാരംഗത്തിലേക്ക് അയച്ചുവെന്നാണ് ഡോ. സംഗീത് രവീന്ദ്രന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button