KeralaLatest NewsIndia

ദീപ നിശാന്തിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കുമെന്നു സൂചന : അഭിപ്രായം തേടി

തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം തേടിയതായാണ് സൂചന.

തൃശൂര്‍: കവിത മോഷണ വിവാദത്തില്‍ അധ്യാപികയായ ദീപ നിശാന്തിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചേക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്. നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം തേടിയതായാണ് സൂചന.

അധ്യാപകസംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ദീപ നിശാന്ത് മോഷ്ടിച്ച കവിത പ്രസിദ്ധീകരിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കോളേജിന്റെ അന്തസിനെ ബാധിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.ഫൈന്‍ ആര്‍ട്‌സ് ഉപദേശക പദവിയില്‍ നിന്ന് ദീപ നിശാന്തിനെ മാറ്റണമെന്നും എ കെ പി സി ടി എ ആവശ്യപ്പെട്ടു.കവിത മോഷണവിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം തേടുമെന്ന് കെപിസിടിഎ നേരത്തേ അറിയിച്ചിരുന്നു.

ആരും സംഘടനയ്ക്ക് അതീതരല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ദീപ നിശാന്തിനെ കോളേജ് യൂണിയന്റെ ഫൈനാര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എസ് എഫ് ഐ സംസ്ഥാന ഘടകവും ദീപക്കെതിരെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button