ആലപ്പുഴ: കവിതാ വിവാദ മോഷണത്തിൽ പ്രതിസന്ധിയിലായ ദീപ നിശാന്തിനെ വെള്ളപൂശാനുള്ള ശ്രമവുമായി ഇടതു സംഘടനാ. കലോത്സവ വേദിയിൽ വിധികർത്താവായാണ് ദീപയെ നിയമിച്ചിരിക്കുന്നത്. മലയാള ഉപന്യാസ രചനയുടെ മൂല്യനിര്‍ണയത്തിനാണ് ദീപാ നിശാന്ത് എത്തിയത്. കോപ്പിയടി വിവാദം കത്തി നില്‍ക്കുന്ന വേളയില്‍ തന്നെ ദീപയെ വിധിനിര്‍ണയത്തിന് ഏല്‍പ്പിച്ച നടപടി വിവാദത്തിനു വഴി വെച്ചിരിക്കുകയാണ്.
ദീപയെ വിധി നിര്‍ണയിക്കാന്‍ ഏല്‍പ്പിച്ചതില്‍ അപാകത ഇല്ലെന്ന് ഡിപിഐയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട് .കോപ്പയടി വിവാദത്തില്‍ മുഖം പോയ ഇടതു പ്രവര്‍ത്തകയെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം. തെറ്റായ സമയത്താണ് ദീപയെ വിധികര്‍ത്താവാക്കി നിയമിച്ചതെന്നാണ് ഉയരുന്ന വിമര്‍ശനം.
Post Your Comments