ആലുപ്പുഴ: പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധിനിര്‍ണ്ണയത്തിന് ശേഷം ദീപാ നിശാന്ത് മടങ്ങിയ്ത്. അതേസമയം തിരികെ പോകാന്‍ പോലീസാണ് ദീപയ്ക്ക് സുരക്ഷ നല്‍കിയത.് മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായാണ് ദീപ കലോത്സവ വേദിയില്‍ എത്തിയത്. എന്നാല്‍ ദീപയ്ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു വനിതാ പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രിഷേധവുമായി എത്തിയത്. പിന്നീടിവിടെ പോലീസ് അവിടൈ നിന്നും നീക്കി.
അതേസമയം വിവാദങ്ങളോട് ദീപ പര്തികരിച്ചില്ല. എന്നാല്‍ കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്പാണ് ദീപാ നിഷാന്തിനെ മത്സരത്തിന്റെ വിധികര്‍ത്താവായി നിശ്ചയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
Post Your Comments