ശബരിമലയെയും അയ്യപ്പ വിശ്വാസികളെയും കളിയാക്കികൊണ്ട് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് കോടതി ശിക്ഷ. അടുത്ത മൂന്നു ആഴ്ചയില്‍ രണ്ടു തവണ പത്തനം തിട്ട പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പു വെയ്ക്കുകയും അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയില്‍ ഒരു തവണ വീതവും ഒപ്പുവെയ്ക്കാന്‍ ആണ് രഹ്നയോടു ഹൈക്കോടതി ഉത്തരവിട്ടത്.
കൂടാതെ അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു ഫോട്ടോ ഇട്ട കേസില്‍ കിട്ടിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ തിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. ബിജെപി നേതാവ് അഡ്വ. ബി. രാധാകൃഷ്ണ മേനോനാണ് രഹ്നക്കെതിരേ ഹര്‍ജി നല്‍കിയത്. കൂടാതെ, യൂട്യൂബ് ചാനലില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയും പരാതി.എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രനാണ് പരാതി നല്‍കിയത്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്ലോഡ് ചെയ്തതെന്നാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.
മോശമായ വസ്ത്രത്തോടെ വിശ്വാസികളെ വൃണപ്പെടുത്തും വിധം ബീഫ് കറി ഉണ്ടാക്കിയെന്ന പരാതിയില്‍ ഈ വീഡിയോ എല്ലാം ഉടന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തരവിട്ട കോടതി ആറു മാസത്തേക്ക് രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതു വിലക്കി.
എന്നാലിപ്പോൾ രഹന ഫാത്തിമയുടെ ക്രിമിനൽ മുഖമാണ് സുഹൃത്ത് ദിയാ സന പുറം ലോകത്തിന് കാണിച്ചുകൊടുത്തിരിയ്ക്കുന്നത്. രെഹ്നഫാത്തിമ, ഭർത്താവും DACD യുടെ സെക്രട്ടറിയുമായ മനോജ് കെ.ശ്രീധർ , ജോയിന്റ് സെക്രട്ടറിയായ വിനോ ബാസ്റ്റിൻ എന്നിവർക്കെതിരെയുള്ള പ്രധാന പരാതി സാമൂഹിക പ്രവർത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ട്രാൻസ്ജെന്ററും സർക്കാർ ജോലി ചെയ്യുന്നയാളുമായ കോഴിക്കോട് സ്വദേശിയിൽ നിന്നും രണ്ടരലക്ഷം രൂപ തട്ടിച്ചു എന്നതാണ്. അയാൾക്ക് വേണ്ടി സുപ്രീം കോടതിവരെ കേസുകൾ നടത്താമെന്ന വാഗ്ദാനം നൽകി രെഹ്ന ഫാത്തിമ നിരവധിതവണ അയാളോട് മനോജ് കെ ശ്രീധറിനും വിനോ ബാസ്റ്റിനും രണ്ടരലക്ഷം രൂപാ കൊടുക്കണമെന്ന് നിർബന്ധിച്ചു എന്നുള്ള വോയിസ് ഫയലുകൾ അടക്കമാണ് പരാതി രെജിസ്റ്റർ ചെയ്തതെന്ന് ദിയാസന പറഞ്ഞു.
രെഹ്ന ഫാത്തിമ നേരിട്ട് പണം നിർബന്ധിച്ചു ചോദിച്ചു വാങ്ങി എന്നുകേട്ടപ്പോൾ എനിക്ക് ശരിക്കും വിശ്വസിക്കാനായില്ല. അത്തരം ഒരു ഗൂഢസംഘത്തിൽ പ്രധാന കണ്ണിതന്നെയായിരുന്നു പഴയ സുഹൃത്ത് എന്നു മനസിലാക്കിയതിൽ ഞെട്ടലുണ്ട്. ലോണെടുത്താണ് ഇവരുടെ ചൂഷണത്തിന് ഇരയായ വ്യക്തി പണംനൽകിയത്. സംഘടന ഉണ്ടാക്കിയതിന് ശേഷം മനോജ് കെ ശ്രീധർ സ്വന്തം സ്വകാര്യ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് തുക കൈകാര്യം ചെയ്യുകയുണ്ടായി. രെഹ്ന ഫാത്തിമയും സ്വന്തം ഐഡിയിലൂടെ പണപ്പിരിവ് നടത്തുകയുണ്ടായി. യാതൊരുവിധ രസീതോ രേഖകളോ നൽകാതെ മാറിമാറിവന്ന ട്രഷറർമാരെ നോക്കുകുത്തികളാക്കിക്കൊണ്ടാണ് മനോജ് കെ ശ്രീധർ സ്വന്തം അക്കൗണ്ടിലൂടെ ഈ സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും വെളിപ്പെടുത്തൽ.
DACD എന്ന സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് ഒരു ക്രിമിനൽ സംഘത്തെ വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കാനായി നിയമനടപടികളുമായി മുന്നോട്ടു പോകുന്നു. അന്വേഷണത്തിൽ ഇരിക്കുന്ന വിഷയമായതിനാൽ പൂർണ്ണമായ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നുംദിയ വ്യക്തമാക്കി.
കുറിപ്പ് വായിക്കാം………..
DACD ഓർഗനൈസേഷൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട് ഇന്ന് എറണാകുളം സൊസൈറ്റി രെജിസ്ട്രാർക്കു മുമ്പാകെയും രജിസ്‌ട്രേഷൻ വകുപ്പ് ഐ.ജി മുമ്പാകെയും പരാതി നൽകി. തുടർന്നുണ്ടാവുന്ന കോടതിക്കേസിനു മുന്നോടിയായാണ് ഇങ്ങനെ ഒരു പരാതി രെജിസ്റ്റർ ചെയ്തത്. DACD ഓർഗനൈഷനിലെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റായിരുന്നു ഞാൻ.. എന്നാൽ ഇനി ഈ നിലനിൽക്കുന്ന ഭരണസമിതിയുമായി തുടരാൻ സാധിക്കില്ല..
രെഹ്നഫാത്തിമ, ഭർത്താവും DACD യുടെ സെക്രട്ടറിയുമായ മനോജ് കെ.ശ്രീധർ , ജോയിന്റ് സെക്രട്ടറിയായ വിനോ ബാസ്റ്റിൻ എന്നിവർക്കെതിരെയുള്ള പ്രധാന പരാതി സാമൂഹിക പ്രവർത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ട്രാൻസ്ജെന്ററും സർക്കാർ ജോലി ചെയ്യുന്നയാളുമായ കോഴിക്കോട് സ്വദേശിയിൽ നിന്നും രണ്ടരലക്ഷം രൂപ തട്ടിച്ചു എന്നതാണ്. അയാൾക്ക് വേണ്ടി സുപ്രീം കോടതിവരെ കേസുകൾ നടത്താമെന്ന വാഗ്ദാനം നൽകി രെഹ്ന ഫാത്തിമ നിരവധിതവണ അയാളോട് മനോജ് കെ ശ്രീധറിനും വിനോ ബാസ്റ്റിനും രണ്ടരലക്ഷം രൂപാ കൊടുക്കണമെന്ന് നിർബന്ധിച്ചു എന്നുള്ള വോയിസ് ഫയലുകൾ അടക്കമാണ് പരാതി രെജിസ്റ്റർ ചെയ്യപ്പെട്ടത്.
രെഹ്ന ഫാത്തിമ നേരിട്ട് പണം നിർബന്ധിച്ചു ചോദിച്ചു വാങ്ങി എന്നുകേട്ടപ്പോൾ എനിക്ക് ശരിക്കും വിശ്വസിക്കാനായില്ല. അത്തരം ഒരു ഗൂഢസംഘത്തിൽ പ്രധാന കണ്ണിതന്നെയായിരുന്നു പഴയ സുഹൃത്ത് എന്നു മനസിലാക്കിയതിൽ ഞെട്ടലുണ്ട്. ലോണെടുത്താണ് ഇവരുടെ ചൂഷണത്തിന് ഇരയായ വ്യക്തി പണംനൽകിയത്.
സംഘടന ഉണ്ടാക്കിയതിന് ശേഷം മനോജ് കെ ശ്രീധർ സ്വന്തം സ്വകാര്യ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് തുക കൈകാര്യം ചെയ്യുകയുണ്ടായി. രെഹ്ന ഫാത്തിമയും സ്വന്തം ഐഡിയിലൂടെ പണപ്പിരിവ് നടത്തുകയുണ്ടായി. യാതൊരുവിധ രസീതോ രേഖകളോ നൽകാതെ മാറിമാറിവന്ന ട്രഷറർമാരെ നോക്കുകുത്തികളാക്കിക്കൊണ്ടാണ് മനോജ് കെ ശ്രീധർ സ്വന്തം അക്കൗണ്ടിലൂടെ ഈ സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ബൈ ലോ അനുസരിച്ചു ട്രഷററുടെ കൈവശം വയ്ക്കാവുന്ന പരമാവധി തുക 2000 രൂപ മാത്രമാണ്. എന്നാൽ DACD യുടെ ഇടപാടുകൾ മാത്രം മനോജ് കെ ശ്രീധറിന്റെ സ്വകാര്യ അക്കൗണ്ടിലൂടെ ആണ്. ഇതുവരെ തെരഞ്ഞെടുപ്പോ പൊതുയോഗമോ നടക്കാത്ത സംഘടനയുടെ ആജീവനാന്ത സെക്രട്ടറിയായി അദ്ദേഹം തുടരുന്നു.
https://www.facebook.com/diya.sana.7/posts/1905820316224094
നിയന്ത്രിക്കാൻ കഴിയുന്ന ആളുകളെ മാത്രം ഉൾപ്പെടുത്തികൊണ്ട് കമ്മറ്റി ഉണ്ടാക്കുക എതിർപ്പ് പറയുന്നവരെ പുറത്താക്കുക, പൊതുയോഗമോ ഇലക്ഷനോ ഇല്ലാതെ കമ്മറ്റി ഉണ്ടാക്കിയതായി പറയുക, ആജീവനാന്ത മെമ്പർഷിപ്പ് ഫീസായി അയ്യായിരം രൂപാ അടച്ചവർക്കുപോലും ബില്ലുകൾ നൽകാതിരിക്കുക എന്നിങ്ങനെയുള്ള നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നു.
ഈ അവസരത്തിലാണ് പ്രശ്നമുള്ള ആളുകളുടെ വിഷയങ്ങളിൽ സാമൂഹിക പ്രവർത്തകർ എന്ന നിലയിൽ ഇടപെട്ടു സഹായവാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപാ തട്ടിച്ചെടുക്കുകയും പണമോ വാഗ്ദാനം ചെയ്ത സഹായമോ ചോദിക്കുമ്പോൾ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംഘമായി രഹ്ന ഫാത്തിമാ, മനോജ് കെ ശ്രീധർ, വിനോബാസ്റ്റിൻ എന്നീ വ്യക്തികൾ മാറുന്നത്. അതിനു വേണ്ടി ഉപയോഗിക്കുന്നത് DACD എന്ന സംഘടനയും.
മറ്റംഗങ്ങളും ഭാരവാഹികളും ഇതിൽ എത്രമാത്രം പങ്കാളികളാണെന്നോ അവർക്കു ഇതിലൊക്കെ പങ്കുണ്ടെന്നോ എനിക്കറിയില്ല. ഏതായാലും DACD എന്ന സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് ഒരു ക്രിമിനൽ സംഘത്തെ വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കാനായി നിയമനടപടികളുമായി മുന്നോട്ടു പോകുന്നു. അന്വേഷണത്തിൽ ഇരിക്കുന്ന വിഷയമായതിനാൽ പൂർണ്ണമായ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല.
ശരിക്കും ഈ സംഭവങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ വിഷയത്തിനു മേലുള്ള തർക്കങ്ങളും രഹസ്യങ്ങളും ഞാൻ പുറത്തുപറയാൻ സാധ്യതയുണ്ട് എന്നീ സംഘത്തിനു മനസ്സിലായിരുന്നു. രെഹ്ന ഫാത്തിമയും ഭർത്താവ് മനോജ് കെ ശ്രീധറും കൂട്ടുപ്രതിയായ വിനോ ബാസ്റ്റിനും ചേർന്നുകൊണ്ട് എനിക്കെതിരെ നേരിട്ടും ഇതുപോലെ ചൂഷണം ചെയ്യുന്ന മറ്റുപലരെയും രംഗത്തിറക്കിയും വ്യക്തിപരമായ ആരോപണങ്ങൾ നടത്തി.
ഇവരുടെ രഹസ്യങ്ങൾ പുറത്താവുമെന്നു തോന്നിയപ്പോഴാണ് എൻ്റെ ക്രെഡിബിലിറ്റി നശിപ്പിക്കാൻ വേണ്ടി ഇവർ ശ്രമിച്ചത്. അതും എനിക്കു മറുപടി സാധിക്കില്ല എന്നുറപ്പുള്ള സമയത്ത്. ഞാൻ ഈ വിഷയങ്ങൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കും എന്നുള്ള ഉറപ്പ് ഇവർക്കുണ്ടായിരുന്നു. അപ്പോഴും രെഹ്ന ഫാത്തിമ ഒരു ഇരയാനാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ലെന്നും ഇതിലൊക്കെ പ്രധാനകണ്ണിയാണെന്നും വെളിപ്പെടുത്തുന്ന വോയിസ് ക്ലിപ്പുകളാണ് അന്വേഷണോദ്യോഗസ്ഥർക്കു മുൻപിൽ കൊടുക്കാൻ കഴിഞ്ഞത്.
ഞാൻ എന്നെങ്കിലും ഇത്തരം ഒരു തുറന്നുപറച്ചിൽ നടത്തിയാൽ അത് വ്യക്തിവൈരാഗ്യം കൊണ്ട് ചെയ്യുന്നതാണെന്നു വരുത്തിത്തീർക്കാനാണ് എനിക്കെതിരെ നീങ്ങിയത്. എന്നാൽ ഇതൊരു വ്യക്തിപരമായ വിഷയമല്ല, സാമൂഹിക വിഷയം തന്നെയാണ്. DACD ഡേറ്റിങ് ഗ്രൂപ്പിലും സൊസൈറ്റിയിലും ഇവരുടെ രഹസ്യങ്ങളും തട്ടിപ്പുകളും മനസിലാക്കിയ നിരവധിപ്പേർ ഇതിനെതിരേ ഒരുമിച്ചിരുന്നു. അവരെല്ലാം ചേർന്നാണ് ഈ നിയമപ്പോരാട്ടം തുടങ്ങി വച്ചിരിക്കുന്നത്. പുരോഗമനാശയങ്ങൾ മുൻനിർത്തിയുള്ള ഇവരുടെ തട്ടിപ്പുകളും കള്ളക്കഥകളും അറിയുന്നവരും അതിനെതിരേ ശബ്ദമുയർത്തണം എന്നു കരുതുന്നവരും ഇതിൽ ഇനിയും അണിനിരക്കുമെന്നു പ്രതീക്ഷിക്കുന്നു.
Post Your Comments