118 എ നിയമവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വൻ ചർച്ചകളാണ് നടക്കുന്നത്. നിരവദിധി പേർ നിയമത്തിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. 118 എ നിയമത്തിനെതിറ്റെ ഓപ്പൺ മാഗസിനിൽ എഴുതിയ ലേഖനം ഇപ്പോൾ കാണാനില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട മാധ്യമപ്രവർത്തകനെ അവഹേളിച്ച് സി പി എം സൈബർ സഖാക്കൾ രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററും പി. ഗോവിന്ദപ്പിള്ളയുടെ മകനുമായ എം.ജി രാധാകൃഷ്ണനെതിരെയാണ് പൊങ്കാലയുമായി സി പി എം സൈബർ ടീം എത്തിയിരിക്കുന്നത്.
ഹാസ് കേരള ബികം എ പൊലീസ് സ്റ്റേറ്റ് എന്ന തലക്കെട്ടോടെ ഓപ്പൺ മാഗസിനിൽ എഴുതിയ ലേഖനമാണ് ഇപ്പോൾ കാണാതായത്. ലേഖനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിനു താഴെയാണ് രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്. മാദ്ധ്യമ പ്രവർത്തകനും പാട്യം ഗോപാലന്റെ മകനുമായ എൻ.പി ഉല്ലേഖും രാധാകൃഷ്ണനെതിരെ രംഗത്തുണ്ട്. പോടോ പോയി ഉള്ളിക്ക് വളമിടെടോ നാണം കെട്ട മനുഷ്യാ എന്നാണ് ഉല്ലേഖ് എൻ.പി കമന്റായി ഇട്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎമ്മിന്റെ ബഹിഷ്കരണ ഭീഷണിയും അത് പിൻവലിക്കാൻ പിണറായി വിജയനെ കണ്ട് കാലു പിടിച്ച കാര്യവും മറ്റ് ചിലർ കമന്റുകളിൽ പരാമർശിക്കുന്നുണ്ട്. നവംബർ 9 ന് വന്ന ലേഖനം എല്ലാ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ നിന്നും അപ്രത്യക്ഷമായി എന്നാണ് എം.ജി രാധാകൃഷ്ണൻ പറയുന്നത്.
Post Your Comments