Latest NewsNewsKuwait

കുവൈത്തിൽ ഇന്ന് 402 പേർക്ക് കോവിഡ്

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇന്ന് ​ 402 പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്​ ചെയ്​തു. ഇതുവരെ 140,795 പേർക്കാണ്​ കൊറോണ വൈറസ്​ ബാധിച്ചത്​. 559 പേർ ഉൾപ്പെടെ 133,407 പേർ രോഗമുക്​തി നേടിയിരിക്കുന്നു. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 870 ആയി ഉയർന്നിരിക്കുന്നു. ബാക്കി 6518 പേരാണ്​ ചികിത്സയിലുള്ളത്​. 75 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്​. 5583 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയിരിക്കുന്നത്​.

ആകെ 10,62,076 പേർക്കാണ്​ കുവൈത്തിൽ ഇതുവരെ ​കൊറോണ വൈറസ്​ പരിശോധന നടത്തിയിരിക്കുന്നത്​. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ കൂടുതലാണ്​ രോഗമുക്​തി നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആകെ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്​. 140ന്​ മുകളിലുണ്ടായിരുന്നതാണ്​ ക്രമേണ കുറഞ്ഞുവന്ന്​ 75ൽ എത്തിയിരിക്കുന്നത്​.

പ്രതിദിന മരണ നിരക്കിലും കുറവ്​ തന്നെയാണുള്ളത്​. ഈ നില തുടരുകയാണെങ്കിൽ കുവൈത്തിൽ ​കൊറോണ വൈറസ്​ ചികിത്സയിലുള്ളവർ കാര്യമായി കുറയും. അതോടെ കോവിഡ്​ പ്രതിരോധ നിയന്ത്രണങ്ങൾ നീക്കാനും വിദേശത്തുനിന്നുള്ള വിമാന സർവീസ്​ സാധാരണ നിലയിലാവാനും വഴിയൊരുങ്ങുമെന്നാണ്​ പ്രതീക്ഷ. കേസുകൾ കൂടിവരുന്നതിനാൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ അധികൃതർ ആലോചിക്കുന്നതനിടെയാണ്​ ഇൗ മാസം സ്ഥിതി മെച്ചമാവുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button