KeralaNattuvarthaLatest NewsNews

“അയ്യപ്പനെ മനസിൽ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ട ചങ്കിൽ തന്നെ കുത്തുന്ന തെരഞ്ഞെടുപ്പ് ആക്കി മാറ്റുക” : എ പി അബ്ദുള്ളക്കുട്ടി

മലപ്പുറം: ശബരിമല ശാസ്താവിനെ മനസ്സിലോർത്തു ഇടത് പക്ഷത്തിന് എതിരെ വോട്ട് ചെയ്യണമെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. വണ്ടൂരില്‍ നടന്ന എൻ ഡി എ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also : മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി

ശബരിമല മറക്കരുത് എന്ന് ഓർമിപ്പിച്ച് ആയിരുന്നു എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം.’എത്ര ക്രൂരമായി ആണ് ശബരിമല അയ്യപ്പ ഭക്തൻമാരോട് അവർ പെരുമാറിയത്. എനിക്ക് പറയാൻ ഉള്ളത്, വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തിൽ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പിൽ നിന്ന് ശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ട ചങ്കിൽ തന്നെ കുത്തുന്ന തെരഞ്ഞെടുപ്പ് ആക്കി മാറ്റുക” – പ്രസംഗത്തിൽ ബി ജെ പി ദേശീയ ഉപാധ്യക്ഷൻ പറഞ്ഞു.

ബി ജെ പി ന്യൂനപക്ഷ വിരുദ്ധമാണെന്ന് കോൺഗ്രസും കമ്മ്യൂണിസ്റ്റും നടത്തിയ നുണ പ്രചരണങ്ങളുടെ കാലം കഴിഞ്ഞു എന്നതിന്റെ തെളിവാണ് കേരളത്തിൽ അങ്ങളോമിങ്ങോളം താമര ചിഹ്നത്തില്‍ മത്സരിക്കുന്ന മുസ്ലിം മതവിശ്വാസികളുടെ എണ്ണം.വണ്ടൂരിൽ ഉൾപ്പെടെ കേരളത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ട അറുപതോളം പേർ ബി ജെ പിയുടെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button