ശ്രീനഗർ: ജമ്മു കാശ്മീരിൽ ശക്തമായ മഞ്ഞുവീഴ്‌ചയും മഴയും തുടരുന്നു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഉയർന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും അതിതീവ്ര മഞ്ഞുവീഴ്‌ചയും സമതല പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്‌ചയും മഴയും ആണ് അനുഭവപ്പെട്ടിരിക്കുന്നത്.
വടക്കൻ കാശ്മീരിലെ പ്രശസ്‌തമായ സ്‌കീ റിസോർട്ടിൽ തിങ്കളാഴ്‌ച രാത്രി കനത്ത മഞ്ഞുവീഴ്‌ചയുണ്ടായി. സോനമാർഗ്-സോജില ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിലെ മഞ്ഞുവീഴ്‌ച മൂലം ശ്രീനഗർ-ലേ റോഡ് അടക്കുകയുണ്ടായി. ബുധനാഴ്‌ച വരെ മഞ്ഞുവീഴ്‌ചയും മഴയും തുടരുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments