എന്നും സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്ത്ഥത ഇല്ലെങ്കില് എല്ലാത്തിനും ഒരു പേരേയുള്ളു…..അത് അഭിനയമാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്.
പ്രതിക്ഷിച്ചിടത്തു നിന്നും ലഭിക്കൂമ്പോഴും ആഗ്രഹിക്കുന്നവർക്ക് കൊടുക്കുമ്പോഴുമാണ് സ്നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത് .
നമ്മുടെ ജീവിതത്തിൽ ദൈവം തരുന്ന വേദനകൾക്ക് വ്യക്തമായ ഓരോ ഉദ്ദേശം ഉണ്ട്…നമ്മളെ തളർത്താനല്ല മറിച്ചു അത് നമ്മെ പറക്കാൻ പഠിപ്പിക്കുകയാണ് ചെയ്യുന്നത് . വേദനകൾ നോക്കി കരയാനല്ല..മറിച്ചു നമ്മെ നമ്മുടെ ചിറകിന്റെ ശക്തി തിരിച്ചറിയിക്കുവാനാണ് പ്രശ്നങ്ങള് തരുന്നതെന്നും നടൻ.
കുറേ കാലങ്ങൾ ഒരുമിച്ചു ജീവിച്ചിട്ടും ഒറ്റപ്പെട്ടു പോയവർ ധാരാളമില്ലേ? ചേർത്തു നിർത്താം മനസ്സുകൊണ്ടും കൂടെ – പങ്കാളിയായാലും, മാതാപിതാക്കളായാലും, മക്കളായാലും, സുഹൃത്തായാലും. ആകാശം മുട്ടോളം പറന്നുയരുകയെന്ന് സന്തോഷ് പണ്ഡിറ്റ്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം………..
പണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും..
സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്ത്ഥത ഇല്ലെങ്കില് എല്ലാത്തിനും ഒരു പേരേയുള്ളു……അഭിനയം പ്രതിക്ഷിച്ചിടത്തു നിന്നും ലഭിക്കൂമ്പോഴും ആഗ്രഹിക്കുന്നവർക്ക് കൊടുക്കുമ്പോഴുമാണ് സ്നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത് .
കാലിൽ ഒരു മുള്ള് കൊണ്ട ഒരു കുഞ്ഞു പക്ഷി വേദനകൊണ്ട് പുളയുന്നു…. പക്ഷേ അതിനു ആ വേദന സാരമേയല്ല…
കാരണം മുള്ള് കൊണ്ടത് കാലിൽ ആണ് പക്ഷേ ചിറകിനു ശക്തി ഉള്ളടത്തോളം
അത് പറന്നുയരുക തന്നെ ചെയ്യും … അതുപോലെ നമ്മുടെ ജീവിതത്തിൽ ദൈവം തരുന്ന വേദനകൾക്ക് വ്യക്തമായ ഓരോ ഉദ്ദേശം ഉണ്ട്… നമ്മളെ തളർത്താനല്ല മറിച്ചു അത്
നമ്മെ പറക്കാൻ പഠിപ്പിക്കുകയാണ് ചെയ്യുന്നത് . വേദനകൾ നോക്കി കരയാനല്ല
മറിച്ചു നമ്മെ നമ്മുടെ ചിറകിന്റെ
ശക്തി തിരിച്ചറിയിക്കുവാനാണ് പ്രശ്നങ്ങള് തരുന്നത്. ചേർത്തു നിർത്താൻ ആളുണ്ടായിട്ട് കാര്യമില്ല. ചേർന്നു പോവുന്ന മനസ്സു കൂടി വേണം. അല്ലെങ്കിൽ എത്ര ചേർന്ന് നടന്നാലും ഒറ്റപ്പെട്ടപോലെയാകും. കുറേ കാലങ്ങൾ ഒരുമിച്ചു ജീവിച്ചിട്ടും ഒറ്റപ്പെട്ടു പോയവർ ധാരാളമില്ലേ? ചേർത്തു നിർത്താം മനസ്സുകൊണ്ടും കൂടെ – പങ്കാളിയായാലും, മാതാപിതാക്കളായാലും, മക്കളായാലും, സുഹൃത്തായാലും.
ആകാശം മുട്ടോളം പറന്നുയരുക….
https://www.facebook.com/santhoshpandit/posts/3683999768320923
(വാല് കഷ്ണം… സ്നേഹിക്കുന്നവർ ചതിക്കുന്നതിനേക്കാൾ ഫീലിംഗ് ആണ് 2 മണിക്കുർ mobile ചാർജ് ചെയ്യാൻ വെച്ചിട്ട് സ്വിച്ച് ഇടാൻ മറന്നുപോകുന്നത്..)
By Santhosh Pandit (B+ blood group ഉം B+ attitude .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Post Your Comments