Latest NewsNewsIndia

പരീക്ഷ തീയതി പ്രഖ്യാപിച്ചെന്ന് പ്രചാരണം ; വിശദീകരണവുമായി സിബിഎസ്‌ഇ

ന്യൂഡല്‍ഹി: പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചെന്ന പ്രചാരണത്തിനെതിരെ വിശദീകരണവുമായി സി ബി എസ് ഇ രംഗത്ത്. പ്രചാരണം വ്യാജമെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി. പന്ത്രണ്ടാം ക്ലാസിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കുള്ള ഏകദേശ തീയതി പ്രഖ്യാപിച്ചെന്നായിരുന്നു പ്രചാരണം.

Also Read  : കോവിഡ് വാക്സിൻ വിതരണം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ജനുവരി ഒന്നിനു തുടങ്ങി ഫെബ്രുവരി 8 വരെ പരീക്ഷ നടക്കുമെന്നാണ് പ്രചരിച്ചത്. സിബിഎസ്‌ഇയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലും മറ്റും ഇത് വ്യാപകമായി പ്രചരിച്ചു. എന്നാല്‍, ഇതു വ്യാജമാണെന്നു ബോര്‍ഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. ‌

പരീക്ഷാ നടത്തിപ്പ് എങ്ങനെ വേണമെന്നു പരിശോധിക്കുകയാണ്. ബോര്‍ഡ് പരീക്ഷകള്‍ ഉറപ്പായും നടക്കുമെന്നും, തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button