ബംഗളൂരു : കളളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ഹർജി കര്‍ണാടക ഹൈക്കോടതി തളളി. ഇ.ഡിയുടെ കേസ് റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹർജി നൽകിയിരുന്നത്.
മയക്കുമരുന്ന് കേസിൽ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി ബെംഗളൂരു സെഷന്‍സ് കോടതിയില്‍ സമർപ്പിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന്‍റെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണായക വിവരങ്ങളും കോടതിയെ അറിയിച്ചേക്കും.
Read Also : ഇടതുകോട്ട തകർക്കാൻ ബിജെപി, തിരുവനന്തപുരത്തിന് വികസനപ്പെരുമഴ ഉണ്ടാകും; ഇത് വി വി രാജേഷിന്റെ വാക്കാണ്!
ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി.
Post Your Comments