ക്ഷേത്രങ്ങളുടെ നാടാണ് ഇന്ത്യ. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിറഞ്ഞ വൈവിധ്യങ്ങളുടെ നാട്. പ്രസിദ്ധവും പുരാതനവും സമ്പന്നവുമായി നിരവധി ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. രാജ്യത്തെ ഏറ്റവും സമ്പന്നമായ ചില ക്ഷേത്രങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. ഈ ക്ഷേത്രങ്ങള്‍ തങ്ങളുടെ നിലവറകൾ സമ്പന്നമാണെന്നാണ് പറയപ്പെടുന്നത്.
ഇന്ത്യയിലെ സമ്പന്നതയാർന്ന ക്ഷേത്രങ്ങളെ കുറിച്ചാണ് പറയുന്നതെങ്കിലും തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം ലോകത്തിലെ തന്നെ മുൻനിരയിലാണ്. ലോകത്ത് തന്നെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രമായാണ് പത്മനാഭസ്വാമി ക്ഷേത്രത്തെ കാണുന്നത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് ഇവിടെയുള്ളത്. നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന നിധിയുമായി ബന്ധപ്പെട്ട് ക്ഷേത്രം വാര്‍ത്തകളില്‍ നിരവധി തവണ ഇടംപിടിച്ചിരുന്നു.
ഈ സ്ഥാനത്ത് തൊട്ട് പിന്നാലെയുള്ളത് ആന്ധ്രാ പ്രദേശിലെ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രമാണ്. ഏറ്റവും അധികം ഭക്തർ സംഭാവന നൽകുന്നത് ഈ ക്ഷേത്രത്തിലാണ്. ഇവിടുത്തെ തിരുപ്പതി ലഡു വളരെ പ്രശസ്തമാണ്. എല്ലാ വര്‍ഷവും ഭക്തജനങ്ങള്‍ കോടിക്കണക്കിന് രൂപയുടെ സംഭാവനകളാണ് ഇവിടെയെത്തിക്കാറുള്ളത്. ഒരു വര്‍ഷം 650 കോടി രൂപയുടെ സംഭാവന ലഭിക്കാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
മഹാരാഷ്ട്രയിലെ ഷിര്‍ദി സായിബാബ ക്ഷേത്രമാണ് പട്ടികയിൽ മൂന്നാമതുള്ളത്. ഏകദേശം 32 കോടി രൂപയുടെ സ്വര്‍ണം ഇവിടെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതിന് പുറമെ കോടിക്കണക്കിന് രൂപയുടെ സംഭാവനകളും ആരാധകര്‍ നല്‍കാറുണ്ട്. ഏകദേശം 380 കോടിയോളം രൂപ ഇവിടെ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ.
അടുത്തത് മധുര മീനാക്ഷിയമ്മന്‍ ക്ഷേത്രമാണ്. ശിവനും പാര്‍വതിയുമാണ് ഇവിടത്തെ ആരാധാനാമൂര്‍ത്തികള്‍. കോടിക്കണക്കിന് രൂപയുടെ വാര്‍ഷിക വരുമാനമുണ്ട്. ലോകാത്ഭുതങ്ങളുടെ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ച ക്ഷേത്രമാണ്.
അമൃത്സറിലെ സുവർണ ക്ഷേത്രവും ഈ ഗണത്തിൽ പെടും. സ്വര്‍ണം ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മിതി. സിക്കുമതക്കാരുടെ ആരാധനാ കേന്ദ്രമായ ഇവിടേക്ക് ആയിരക്കണക്കിന് പേര്‍ എത്താറുണ്ട്. എകദേശം 280 കോടിയിലധികം രൂപ ഇവിടെ ലഭിക്കാറുണ്ട് എന്നാണ് കണക്കുകൾ.
Post Your Comments