തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചാതുര്‍മാസ്യ പൂജയ്ക്ക് ഉപയോഗിച്ചിരുന്ന സാളഗ്രാമങ്ങള്‍ കാണാതായതായി പരാതി. സ്വാമിയാര്‍ ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മിത്രാനന്ദപുരത്ത് അദ്ദേഹം പൂജ നടത്തിയ സ്ഥലത്തുനിന്നാണ് സാളഗ്രാമങ്ങള്‍ കാണാതായത്. സേവാഭാരതി നടത്തിപ്പുകാരാണ് ഇതിനു പിന്നിലെന്നാണ് സ്വാമിയാര്‍ ആരോപിക്കുന്നത്.
രണ്ടുമാസം നീണ്ട ചാതുര്‍മാസ്യപൂജ ഞായറാഴ്ചയാണ് അവസാനിച്ചത്. പൂജയ്ക്കായി ഞായറാഴ്ച രാവിലെ മഠത്തിലെത്തിയപ്പോള്‍, ശ്രീരാമന്റെയും ഭഗവതിയുടെയും സാളഗ്രാമങ്ങള്‍ ഉണ്ടായിരുന്നില്ല. പകരം ഈ സ്ഥലത്ത് രണ്ട് ചെടിച്ചട്ടികളാണ് കണ്ടത്. ശ്രീചക്രം യഥാസ്ഥാനത്തുണ്ടായിരുന്നു. ബാലസദനം നടത്തിപ്പുകാരോട് തിരക്കിയപ്പോള്‍ കണ്ടില്ലെന്ന ഉത്തരമാണ് നല്‍കിയതെന്ന് സ്വാമിയാര്‍ പറഞ്ഞു. മൂപ്പില്‍ സ്വാമിയാര്‍ പൂജിച്ചിരുന്ന നൂറ്റാണ്ടു പഴക്കമുള്ള സാളഗ്രാമങ്ങളാണ് നഷ്ടമായതെന്നും സ്വാമിയാര്‍ പറഞ്ഞു.
Post Your Comments