KeralaLatest NewsNews

ഇബ്രാംഹിം കുഞ്ഞിന്റെ മെഡിക്കൽ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിൽ ആയിരിക്കുന്ന മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോർട്ട് വിദഗ്ദ്ധ ഡോക്‌ടർമാരുടെ സംഘം ഇന്ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കുന്നതാണ്. ഇബ്രാംഹിംകുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചതായാണ് സൂചന ലഭിച്ചിരിക്കുന്നത്. റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് ഡി എം ഒ നൽകുന്നതാണ്.

നാളെ ഇത് പരിഗണിച്ച ശേഷമാകും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. കേസിൽ അഞ്ചാംപ്രതിയായ ഇംബ്രാംഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്‌തെങ്കിലും ആശുപത്രിയിൽ തുടരുകയാണ്. എട്ടംഗ ഡോക്‌ടർമാരുടെ സംഘം കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ എത്തി കഴിഞ്ഞ ദിവസം സ്ഥിതിഗതികൾ വിലയിരുത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button