KeralaLatest NewsNews

ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിലെ 10 കോടി; അന്വേഷണം വേണമെന്ന് വിജിലൻസ്

തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിൽ വന്നിരിക്കുന്ന കണക്കിൽ പെടാത്ത 10 കോടി രൂപയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ് ആവശ്യം ഉന്നയിക്കുന്നു. പാലാരിവട്ടം പാലം പണിയുടെ ഭാഗമായി കിട്ടിയ പണമാണ് ഇതെന്നാണ് വിജിലൻസിന്‍റെ വാദം ഉയർന്നിരിക്കുന്നത്. ഈ പണമിടപാടിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയം ഉയർത്തുന്നു. ഇത് അന്വേഷിക്കണമെന്നും വിജിലൻസ് കോടതിയിൽ പറയുകയുണ്ടായി.

ഈ പണത്തെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയിരുന്നതാണ്. എന്നാൽ തുകക്കുള്ള പിഴ അടച്ചപ്പോൾ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇ.ഡി അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. എന്നാൽ അതേസമയം, സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button