കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ കൈപ്പറ്റിയ കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് പരാതി നല്‍കിയതിന്റെ പേരില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും മകനും ഭീഷണിപെടുത്തിയെന്ന കേസില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹര്‍ജി വീണ്ടും 17 നു പരിഗണിക്കും.
പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രികദിന പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന് ആരോപിച്ച് ഗിരീഷ് ബാബു എന്നയാള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ട് പിന്നീട് ഉപ ഹര്‍ജിയും നല്‍കി. കേസുകള്‍ പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയോടെ ഇബ്രാഹിംകുഞ്ഞിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കിയത്.
കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി അന്വേഷിക്കാന്‍ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വേണമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ ഇഡിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
Post Your Comments