കണ്ണൂർ : കണ്ണൂർ ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാർഡ് വികാസ് നഗറിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അസാം സ്വദേശിനി മുൺമിക്ക് നടനും എം പിയുമായിരുന്നു സുരേഷ് ഗോപി വീട് നിർമ്മിച്ച് നൽകുന്നു.
ഏഴുവർഷം മുമ്പാണ് ഇരിട്ടിക്കാരനായ സതീഷിനെ വിവാഹം കഴിച്ച് മുൺമി ഇരിട്ടിയുടെ മരുമകളായി എത്തിയത്. ജനങ്ങളെ സേവിക്കാൻ ഭാഷപ്രശ്നമില്ലെന്നാണ് മുൺമിയുടെ പക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ നടപടികളുമാണ് ബിജെപി സ്ഥാനാർത്ഥിയാകാൻ തന്നെ പ്രേരിപ്പിച്ചതെന്നും മുൺമി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പല ജനക്ഷേമ പദ്ധതികളും രാഷ്ട്രീയ വിദ്വേഷം കാരണം കേരളത്തിലെ ഭരണാധികാരികൾ നേരിട്ട് ജനങ്ങളിൽ എത്തിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് തന്റെ വാർഡിലെങ്കിലും ഒരു മാറ്റം കൊണ്ടു വരാൻ താൻ ആഗ്രഹിക്കുകയാണെന്നും മുൺമി പറഞ്ഞു.
Post Your Comments