Latest NewsKeralaIndia

അട്ടപ്പാടിയിലെ ആദിവാസി ഊരിൽ ശൗചാലയങ്ങൾ നിർമ്മിച്ച് നൽകി സേവാ ഭാരതി

ളയകാലത്ത് സേവാ ഭാരതി പ്രവർത്തകർ പൂതൂർ പഞ്ചായത്തിലെ ഊരിൽ എത്തിയപ്പോഴാണ് തടിക്കുണ്ട് മേഖലയിലെ പ്രശ്നങ്ങൾ മനസിലാക്കിയത്.

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരിൽ 40 ശൗചാലയങ്ങൾ നിർമ്മിച്ച് നൽകി സേവാ ഭാരതി. പ്രാക്തനാ ഗോത്രവർഗ്ഗമായ കുറുമ്പരുടെ തടിക്കുണ്ടൂരിലാണ് സേവാഭാരതി ശൗചാലയങ്ങൾ നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ പ്രളയകാലത്ത് സേവാ ഭാരതി പ്രവർത്തകർ പൂതൂർ പഞ്ചായത്തിലെ ഊരിൽ എത്തിയപ്പോഴാണ് തടിക്കുണ്ട് മേഖലയിലെ പ്രശ്നങ്ങൾ മനസിലാക്കിയത്.

ഒരു വർഷത്തിനുള്ളിൽ തന്നെ വീടിനോട് ചേർന്ന് ശൗചാലയങ്ങളുടെ പണി പൂർത്തിയാക്കി. അഗളിയിലെ സ്വാമി വിവേകാനന്ദാ മെഡിക്കൽ മിഷനിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ നാരായണൻ ആയിരുന്നു മേൽനോട്ടം വഹിച്ചത്. സേവാഭാരതി പേജിൽ ആണ് ഇത് സംബന്ധിച്ചുള്ള വാർത്ത ഉള്ളത്. പോസ്റ്റ് ഇങ്ങനെ,

read also: വിമത നേതാക്കളുടെ വിമർശനം: കോണ്‍ഗ്രസ് അധ്യക്ഷനെ ഇനി തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താം, രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് സൂചന

അട്ടപ്പാടി ഊരുകളിലെ ശോചനീയാവസ്ഥ പരിഹരികരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേയിൽ ശൗചാലയങ്ങൾ ഇല്ലാത്ത തടിക്കുണ്ട് ഊരിൽ വിശ്വ-സേവാഭാരതി നിർമ്മിച്ച 40 ശൗചാലയങ്ങൾ ഊര് നിവാസികൾക്ക്‌ മാനനീയ.എസ്.സേതുമാധവൻ (മുതിർന്ന പ്രചാരകനും, അഖില ഭാരതീയ കാര്യകാരി സദസ്യൻ) സമർപ്പിച്ചു. സഹ പ്രാന്ത പ്രചാരക് അ.വിനോദ്, വിശ്വ സേവാഭാരതി ചിന്മയ മോഹനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


 

shortlink

Related Articles

Post Your Comments

Related Articles


Back to top button