ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കി സോണിയാ ഗാന്ധി. എല്ലാ സംസ്ഥാനങ്ങളിലെയും എഐസിഐ അംഗങ്ങളുടെ പട്ടിക സമാഹരിക്കാനും ഡിജിറ്റല്‍ മാര്‍ഗത്തില്‍ വോട്ടെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കാനുമാണ് സോണിയാ ഗാന്ധിയുടെ നിര്‍ദേശം. വിമതനേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ഗാന്ധി മത്സരിക്കും എന്നാണ് വിവരം. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നേരത്തെ ഗുലാബ് നബി ആസാദും കപില്‍ സിബലും രംഗത്ത് എത്തിയിരുന്നു.ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നില്ലെന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞിരുന്നു.
ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണം. നേതാക്കള്‍ക്ക് താഴെ തട്ടിലെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഗുലാം നബി ആസാദ് വിമര്‍ശിച്ചു.
Post Your Comments