NattuvarthaLatest NewsKeralaNewsEntertainment

യഥാർഥത്തിൽ ഈ‘പിണറായി സിപിഎം ആണോ? സംശയിക്കേണ്ടിയിരിക്കുന്നു’; വിമര്‍ശനവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നിയമ ഭേദഗതി നടപ്പാക്കാന്‍ ശ്രമിക്കുകയും വിവാദമായതോടെ പുനപരിശോധിക്കും എന്ന് തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംവിധായകന്റെ വിമര്‍ശനം. സിപിഎം കേന്ദ്ര നേതൃത്വം ഓര്‍ഡിനന്‍സ് പുനപരിശോധിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രസ്താവന ഇറക്കിയത്.

 

പിണറായി സിപിഎം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് പിണറായി സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസ് പാർട്ടിക്ക് അഹിതമായി മാറി? എന്നാണ് സംവിധായകൻ ചോദിയ്ക്കുന്നത്.

 

https://www.facebook.com/sanalmovies/posts/3817332141644584

രാജാവ് നഗ്നനാണ്. പരിവാരങ്ങളും ജനതയും പണ്ടേ നഗ്നരാണ്. പക്ഷെ രാജാവെഴുന്നള്ളുമ്പോൾ സത്യം വിളിച്ചുപറഞ്ഞാൽ അത് അപകീർത്തികരമാകുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്! #118A കരി നിയമമൊന്നുമല്ല. നഗ്നനായ രാജാവിന് ശിഷ്ടകാലം കഞ്ഞികുടിച്ചുപോകാനുള്ള അരി നിയമമാണെന്നും കഴിഞ്ഞ ദിവസം സംവിധായകൻ പോസ്റ്റിട്ടിരുന്നു.

കുറിപ്പ് വായിക്കാം….

 

https://www.facebook.com/sanalmovies/posts/3816719631705835

shortlink

Related Articles

Post Your Comments

Related Articles


Back to top button