താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ അജ്ഞാതരോഗം മൂലം മൂന്നാഴ്ചയ്ക്കിടെ മരിച്ചത് 27 പേര്. ഇവരിലേറെയും സ്ത്രീകളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനീഷ് രംഗെയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു
40-45 പ്രായമുള്ളവരാണു മരിച്ചത്. ഷാഹാപുര്‍ താലൂക്കില്‍ പത്തുപേരും മുര്‍ബാദിലും പരിസരപ്രദേശങ്ങളിലുമായി 17 പേരും മരിച്ചു. പനിയാണ് ആദ്യം ബാധിക്കുക.
തുടര്‍ന്ന് നിരവധി പ്രാവശ്യം രക്തം ഛര്ദിച്ചാണു മരണം. എലിപ്പനിയുടേതിനു സമാനമാണു രോഗലക്ഷണങ്ങളെന്നു ഡോ. മനീഷ് പറഞ്ഞു.നാലു മരണം എലിപ്പനി മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments