COVID 19Latest NewsIndiaNewsInternational

മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു

ജൊഹാനസ്ബര്‍ഗ് : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകനും ഡര്‍ബനിലെ സാമൂഹ്യപ്രവര്‍ത്തകനുമായ സതീഷ് ദുപേലിയ കോവിഡ് ബാധിച്ച്‌ മരിച്ചു . കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് സഹോദരി ഉമ ദുപേലിയ പറഞ്ഞു . ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു അന്ത്യം . 66 വയസ്സായിരുന്നു .

Read Also : ആറു വർഷത്തെ മോദി ഭരണം ബിജെപിയോടുള്ള സമീപനത്തിൽ വരുത്തിയത് അത്ഭുതകരമായ മാറ്റം: കേരളത്തിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ മുതിർന്ന മാധ്യപ്രവർത്തകൻ മാത്യു സാമുവേൽ നടത്തിയ സർവ്വേ

ദക്ഷിണാഫ്രിക്കയില്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ മണിലാല്‍ ഗാന്ധിയെ ഏല്‍പ്പിച്ചായിരുന്നു ഗാന്ധിജി മടങ്ങിയത് . അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ അവിടെ തന്നെ തുടരുകയായിരുന്നു.
ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ പേരമകനാണ് സതീഷ്. സീത-ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനാണ് സതീഷ്. ഉമ ദുപേലിയ, കീര്‍ത്തി മേനോന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button