സംസ്ഥാനത്ത് ക്രൈസ്തവരുടെ ഇടയിൽ ബിജെപി സപ്പോർട്ട് കൂടിവരുന്നെന്ന് മുതിർന്ന മാധ്യമ
പ്രവർത്തകൻ മാത്യു സാമുവേൽ.കേരളത്തിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ അദ്ദേഹം നടത്തിയ സർവ്വേയിലാണ് ക്രൈസ്തവർക്ക് ബിജെപിയോടുള്ള സമീപനത്തിൽ അത്ഭുതകരമായ മാറ്റമുണ്ടായതായി പറയുന്നത്.
“ഇത്തവണ ക്രൈസ്തവർ ആർക്കായിരിക്കും വോട്ട് ചെയ്യുന്നത്? ,അതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്? ,പിണറായി സർക്കാരിനോടുള്ള അഭിപ്രായം എന്താണ് ?”,ഇതൊക്കെയായിരുന്നു അദ്ദേഹം സർവേയിൽ പ്രധാനമായും ഉദ്ദേശിച്ചത്.കോട്ടയം, പത്തനംതിട്ട, ഇടുക്കി ,എറണാകുളം എന്നിവിടങ്ങളിലാണ് അദ്ദേഹം സർവേ നടത്തിയത്.
ഒരുകാലത്ത് ക്രൈസ്തവരുടെ ഇടയിൽ ബിജെപിയെയും പ്രവർത്തകരെയും വളരെ വെറുപ്പോടുകൂടിയാണ് നോക്കിയിരുന്നതെങ്കിൽ ഇപ്പോൾ അത് പൂർണമായും മാറിയെന്ന് മാത്യു സാമുവേൽ വ്യക്തമാക്കുന്നു.ക്രൈസ്തവരുടെ ഇടയിൽ മുസ്ലിം വിരോധം കൂടിവരുന്നെന്നും സർവേയിൽ വ്യക്തമായതായി അദ്ദേഹം പറയുന്നു. അതിന് കാരണമായി ക്രൈസ്തവർ പറയുന്നത് ഇങ്ങനെ,” അടുത്ത തവണ രമേശ് ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ ആയിരിക്കില്ല മലബാറിൽ നിന്നുള്ള ഏതേലും മുസ്ലിം ലീഗ് നേതാക്കൾ ആയിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത് .കോൺഗ്രസ് അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസവകുപ്പും മുസ്ളീം ലീഗിന് അടിയറവയ്ക്കും.ഞങ്ങൾക്ക് ജീവിക്കാൻ കൃഷിയുണ്ട്, ബിസിനസ് ഉണ്ട്, മക്കൾ വിദേശത്താണ് ,പക്ഷെ ഇങ്ങോട്ട് ആക്രമിക്കാൻ പോകുന്ന രീതിയിലുള്ള ഒരു കടന്നുവരവ് ഉണ്ടാകുന്നു അതിനെ ഞങ്ങൾ ചെറുക്കും,അതിനെ ചെറുക്കാൻ യു ഡി എഫിനോ എൽ ഡി എഫിനോ കഴിയുന്നില്ല “.ഇതിൽ നിന്നും താമരയ്ക്ക് വോട്ട് ചെയ്യാൻ ക്രൈസ്തവർക്ക് ബുദ്ധിമുട്ടില്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത് അദ്ദേഹം പറയുന്നു.
“ഫ്രാൻസിൽ കാത്തോലിക് പള്ളിയിൽ പ്രാർഥിച്ച് കൊണ്ടിരുന്ന മൂന്ന് പേരെ കഴുത്തറുത്ത് കൊന്നു.അധ്യാപകനെ വിദ്യാർത്ഥി കൊലചെയ്യുന്നു.ഉറപ്പായും ഇതൊക്കെ ഇവിടെ ചർച്ച ചെയ്യുന്നുണ്ട്.ഇവിടുത്തെ പള്ളിയിലും അവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലുമൊക്കെ ഇത് വലിയ ചർച്ചയാകുന്നുണ്ട്. ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയ സംഭവവും ഇവിടെ ചർച്ച ചെയ്യുന്നുണ്ട്“,അദ്ദേഹം പറയുന്നു.
“തുർക്കിയിലെ ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയ ശേഷം അതിനനുകൂലമായിട്ട് ചന്ദ്രികയിൽ മുസ്ലിം ലീഗിന്റെ ഒരു നേതാവ് ലേഖനം എഴുതി.ഇങ്ങനെയുള്ള ലേഖനങ്ങൾ വരുമ്പോൾ അതിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കണം “,റിട്ടയേർഡ് അധ്യാപകനും കോൺഗ്രസ് അനുഭാവിയുമായ ജോസഫ് സാർ സർവേയിൽ പറഞ്ഞു.
കുമളിയിലെ സി പി എം മെമ്പർ പറയുന്നതിങ്ങനെ ” ഞാൻ പാർട്ടി പ്രവർത്തകയെന്നത് ശെരി തന്നെ , പക്ഷെ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് സഭയും പള്ളീലെ അച്ഛനുമൊക്ക പറയുന്നത് പോലെയായിരിക്കും ”
ക്രൈസ്തവരുടെ പ്രശ്നങ്ങൾ യു ഡി എഫിനും എൽ ഡി എഫിനും തീർക്കാൻ കഴിയുന്നില്ലെന്ന് സർവേയിൽ വ്യക്തമായതായി മാത്യു സാമുവേൽ പറയുന്നു.കഴിഞ്ഞ പ്രാവശ്യത്തെ ബിജെപിക്ക് കിട്ടിയ വോട്ടിന്റെ കൂടെ ക്രൈസ്തവരുടെ എട്ട് ശതമാനം കൂടി കിട്ടിയാൽ ചിന്തിക്കുന്നതിനപ്പുറമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
നിരവധി തവണ എൽ ഡി എഫും യു ഡി എഫും വന്നതല്ലേ ബിജെപി കൂടെ വന്നാൽ കുഴപ്പമെന്താണെന്നാണ് ഭൂരിപക്ഷാഭിപ്രായമെന്ന് സർവേ വ്യക്തമാക്കുന്നു.
Post Your Comments