ചെന്നൈ: കേരള പൊലീസ് ആക്ട് ഭേദഗതിയിൽ കമൽഹാസന്റെ അഭിപ്രായം ആരാഞ്ഞ് നടി കസ്കൂരി ശങ്കർ. സെബർ ആക്രണത്തിലെ കുറ്റവാളികൾക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതിയിൽ കമൽ അഭിപ്രായം പറയണമെന്നാണ് കസ്തൂരി ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും പിണറായി സർക്കാരിനെ പുകഴ്ത്തുകയും തമിഴ്‌നാട്ടിലെ എ.ഐ.ഡി.എം.കെ സർക്കാരിനെയും, ബി.ജെ.പി സർക്കാരുകളെയും നിരന്തരം വിമർശിക്കുകയും ചെയ്യുന്ന കമലിന് ഇപ്പോഴും അതേ അഭിപ്രായമാണോയെന്നും കസ്തൂരി ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് കസ്തൂരി ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………….
ബഹുമാനപ്പെട്ട കമൽഹാസൻ,
പിണറായി വിജയന്റെ പൊലീസ് ആക്ട് ഭേദഗതിയെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്?
മുൻപ്, നിരന്തരം എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി സർക്കാരുകളെ സ്വേച്ഛാധിപത്യ ഭരണസംവിധാനങ്ങളെന്ന് നിങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഒപ്പം, കേരള സർക്കാരിനെ മികച്ച ഭരണത്തിന്റെ പേരിലും, കൊറോണ നിയന്ത്രണത്തിന്റെ പേരിലും നിങ്ങൾ പ്രകീർത്തിച്ചിട്ടുമുണ്ട്.
അതേ കാഴ്ചപ്പാടുകൾ തന്നെയാണോ നിങ്ങൾക്ക് ഇപ്പോഴുമുള്ളത്?’
Respected @ikamalhaasan ,
How do u see @vijayanpinarayi ‘s Kerala police act amendment?
You have frequently called out ADMK and BJP govts as authoritarian.
and praised kerala as example for good governance, corona control etc.
Do you still have the same views?@drmahendran_r— Kasturi Shankar (@KasthuriShankar) November 22, 2020
Post Your Comments