ന്യൂഡൽഹി : ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ ലോകത്തിന് പുതുപ്രതീക്ഷയാണ് നല്‍കുന്നത്. ബ്രിട്ടനിലും ബ്രസീലിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരീക്ഷണങ്ങളില്‍ 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഈ വാക്‌സിന്‍ നിര്‍മ്മിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിന് തയാറെടുത്തിരിക്കുകയാണ് സെറം.
I am delighted to hear that, Covishield, a low-cost, logistically manageable & soon to be widely available, #COVID19 vaccine, will offer protection up to 90% in one type of dosage regime and 62% in the other dosage regime. Further details on this, will be provided this evening. https://t.co/KCr3GmROiW
— Adar Poonawalla (@adarpoonawalla) November 23, 2020
ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്‌സ്ഫഡ് വാക്‌സിന്‍ ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലേക്കും വിതരണം ചെയ്യുക. ഇതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. വാക്‌സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്ന കാര്യത്തില്‍ സന്തോഷമുണ്ടെന്നും ഉടന്‍ തന്നെ വ്യാപകമായി ലഭ്യമാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡാര്‍ പൂനാവാല ട്വീറ്റ് ചെയ്തു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് 100 കോടി ഡോസ് വാക്‌സിന്‍ ലോകവ്യാപക ഉപയോഗത്തിനായി നിര്‍മിക്കാനാണ് സെറം ശ്രമിക്കുന്നത്.
Post Your Comments