കൊല്‍ക്കത്ത: ബീഹാറിലെ വിജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിലും മത്സരിക്കാനൊരുങ്ങുന്ന അസദുദ്ദീന്‍ ഒവൈസിക്ക് തിരിച്ചടി. പശ്ചിമ ബംഗാളിലെ എ.ഐ.എം.ഐ.എം നേതാവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.എം.ഐ.എം സംസ്ഥാന കൺവീനർ ഷെയ്ഖ് അന്‍വര്‍ ഹുസൈന്‍ പാഷയാണ് തൃണമൂലില്‍ ചേര്‍ന്നത്.
Read Also : കോൺഗ്രസ് ആസ്ഥാനത്ത് അനധികൃതമായി എത്തിയത് 106 കോടി ; അന്വേഷണം ആരംഭിച്ചു
ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഒവൈസി പറഞ്ഞിരുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസദുദ്ദീന്‍ ഒവൈസിക്ക് കനത്ത ക്ഷീണമുണ്ടാക്കുന്നതാണ് ഷെയ്ഖ് അന്‍വറിന്റെ നീക്കം. ഒവൈസിയോട് ബംഗാളിലേക്ക് വരരുതെന്നും ബംഗാളിന് ഒവൈസിയെ ആവശ്യമില്ലെന്നും ഷെയ്ഖ് അന്‍വര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ മമതാ ബാനര്‍ജിയുടെ നിലപാടിനെ പ്രശംസിക്കുന്നതായും ഷെയ്ഖ് അന്‍വര്‍ പറഞ്ഞു. മമതയെ പോലെ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നേതാവിനെ താന്‍ കണ്ടിട്ടില്ലെന്നും ഷെയ്ഖ് അന്‍വര്‍ പറഞ്ഞു.
Post Your Comments