Latest NewsKeralaNews

“തോമസ് ഐസക്കിന് കുറച്ച് നാളായി ബുദ്ധിഭ്രമം ആണ്…ഓലപ്പാമ്പിനെ കാട്ടി കേന്ദ്ര ഏജൻസികളെ പേടിപ്പിക്കേണ്ട” : വി മുരളീധരൻ

പാലക്കാട് : പോലീസ് ആക്ട് നിയമം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീംകോടതി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമാണ് പോലീസ് ആക്ട് എന്നും വി മുരളീധരൻ പറഞ്ഞു.

Read Also : മന്ത്രിയുടെ വാര്‍ഡില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ സി പി ഐ വിട്ട് ബി ജെ പിയില്‍ ചേർന്നു

സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കുറച്ച് നാളായി ബുദ്ധിഭ്രമം ആണ്. ഇഡി നിരന്തരം കേസ് എടുക്കുന്നുവെന്ന് കള്ളപ്രചരണം നടത്തുകയാണ്. സഹതാപ തരംഗം പിടിച്ചു പറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് വിലപ്പോവില്ല. ഓലപ്പാമ്പിനെ കാട്ടി കേന്ദ്ര ഏജൻസികളെ പേടിപ്പിക്കേണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button