Latest NewsIndiaNews

ലോകശക്തികൾ​ക്കൊപ്പം ഇന്ത്യയും; ഇസ്രോയുടെ ജിപിഎസിന്’ ഐ‌എം‌പി അംഗീകാരം; ലോകത്ത് അതിവേഗം വളര്‍ച്ച നേടുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയും

ഐ‌എം‌ഒ അംഗീകരിച്ച സ്വതന്ത്ര പ്രാദേശിക ഗതിനിർണയ ഉപഗ്രഹ സംവിധാനം കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ

ലോകത്ത് അതിവേഗം വളര്‍ച്ച നേടുന്ന രാജ്യങ്ങളിലൊന്നായി നമ്മുടെ ഇന്ത്യ മാറിക്കഴിഞ്ഞു. ലോക ശക്തികൾക്ക് മാത്രം കുത്തകയായിരുന്ന നാവിഗേഷൻ സംവിധാനം വികസിപ്പിച്ചെടുത്തതിലൂടെ പുതിയ നേട്ടം സ്വാന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വർഷങ്ങളോളം സമയമെടുത്ത് ഇസ്രോ ഗവേഷകർ വികസിപ്പിച്ചെടുത്ത ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തെ (ഐആർ‌എൻ‌എസ്‌എസ്) വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റത്തിന്റെ (ഡബ്ല്യുഡബ്ല്യുആർ‌എൻ‌എസ്) ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രവർത്തനത്തിനായി രാജ്യാന്തര മാരിടൈം ഓർഗനൈസേഷൻ (ഐ‌എം‌ഒ) അംഗീകരിച്ചതായി കേന്ദ്രം അറിയിച്ചു. .

read  also:പോലീസ് ആക്ട് പോലീസിനെ ദുരുപയോഗം ചെയ്യാൻ; സുരേന്ദ്രൻ

ഇതോടെ ഐ‌എം‌ഒ അംഗീകരിച്ച സ്വതന്ത്ര പ്രാദേശിക ഗതിനിർണയ ഉപഗ്രഹ സംവിധാനം കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. നേരത്തെ യുഎസ് കോൺഗ്രസും നാവികിനെ അംഗീകരിച്ചിരുന്നു. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (ഐ‌എം‌ഒ) മാരിടൈം സേഫ്റ്റി കമ്മിറ്റി (എം‌എം‌സി) നവംബർ 4 മുതൽ 11 വരെ നടന്ന യോഗത്തിൽ ഐ‌ആർ‌എൻ‌എസ്‌എസിനെ വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റം, തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം എന്നിവ അംഗീകരിച്ചതായി കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു സ്വതന്ത്ര പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനമാണ് ഐആർ‌എൻ‌എസ്എസ്. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളുടെ നാവിഗേഷനെ സഹായിക്കുന്നതിന് കൃത്യമായ സ്ഥാന വിവര സേവനം നൽകുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എട്ട് കൃത്രിമോപഗ്രഹങ്ങളാണ് നാവിക് സംവിധാനത്തെ നിയന്ത്രിക്കുന്നത്. അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റ (ജിപിഎസ്)ത്തിന് സമാനമായ രീതിയിലാണ് നാവികിന്റെയും പ്രവര്‍ത്തനം. എന്നാല്‍ ഇന്ത്യന്‍ ഭാഗത്തെ 1500 ചതുരശ്ര കിലോമീറ്ററില്‍ മാത്രമേ നമ്മുടെ നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.

shortlink

Post Your Comments


Back to top button