Latest NewsKeralaNews

കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു

കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. അഭിപ്രായ സ്വാതന്ത്രത്തെ അപകടത്തില്‍ പെടുത്തുന്ന 118 A നിയമഭേദഗതി, വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും സമൂഹമാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈബര്‍ ആക്രമണക്കേസുകളില്‍ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം നല്‍കുന്ന പൊലീസ് നിയമ ഭേദഗതി കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

Read Also : “തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത് മോദി മാജിക്” : സുരേഷ് ഗോപി

കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതി, അപകീര്‍ത്തിപ്പെടുത്തലിന് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥ വകുപ്പുകളാണ് ചെയ്യുന്നത്.

നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതല്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലെ വ്യക്ത്യാധിക്ഷേപങ്ങളെ തടയാനെന്ന പേരില്‍ പൊലീസിനെ കയറൂരി വിടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ആക്ഷേപിക്കുന്നവരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button