Latest NewsNews

പോലീസ് നിയമ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിക്കില്ല : സി.പി.എം കേന്ദ്ര നേതൃത്വം

ന്യൂഡൽഹി : പൊലീസ് നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിക്കില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. നിയമം നടപ്പിലാക്കുമ്പോൾ ഇക്കാര്യം ഉറപ്പുവരുത്തുമെന്നും സി.പി.എം വ്യക്തമാക്കി.

എന്നാൽ പൊലീസ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി. മനുഷ്യത്വവിരുദ്ധവും എതിർപ്പുകളെ നിശബ്ദമാക്കുന്നതുമാണ് ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതി പിൻവലിക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു.

Read Also : സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതിയെയും രമേശ് ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തെയും രൂക്ഷമായി വിമര്‍ശിച്ച് പി. ചിദംബരം

സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ പൊലീസ് നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനമിറങ്ങിയത്. ഭേദഗതി പ്രകാരം സൈബര്‍ ഇടത്തില്‍ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ കാര്യങ്ങൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാകും. വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, ഇവ രണ്ടും കൂടി ഒരുമിച്ചോ ഒടുക്കേണ്ടി വരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button