കുവൈത്ത് സിറ്റി: കുവൈത്ത് ഗൾഫ് രാജ്യങ്ങളിൽ ചെലവ് കുറഞ്ഞ രണ്ടാമത്തെ രാജ്യം. ഇക്കണോമിസ്റ്റ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഒമാൻ ആണ് ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് കുറഞ്ഞ രാജ്യം. ലോകത്തിലെ 133 നഗരങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ അബൂദബി ആഗോളതലത്തിൽ 53ാമതും ഗൾഫിൽ ഒന്നാമതുമായിരിക്കുന്നു. ദുബൈക്ക് ലോകതലത്തിൽ 66ാം സ്ഥാനമാണ് ഉള്ളത്.
ബഹ്റൈനിലെ മനാമ 82ാമതും സൗദിയിലെ ജില്ല 90ാമതും ഒമാനിലെ മസ്കത്ത് 102ാമതുമാണ് നില്കുന്നത്. ലോകതലത്തിൽ ഏറ്റവും ചെലവേറിയ നഗരം സൂറിച്ച് ആണ്. പിന്നീട് യഥാക്രമം പാരിസ്, ഹോേങ്കാങ്, സിംഗപ്പൂർ, ഒസാക, ജനീവ, ന്യൂയോർക്, കോപ്പൻഹേഗൻ, ലോസ് ആഞ്ജലസ് എന്നിവ ഉൾപ്പെടുന്നു.
കൊറോണ വൈറസ് കാലം ജീവിതച്ചെലവുകളെ മാറ്റിമറിച്ചതായി റിപ്പോർട്ടിൽ വ്യക്തമാകുന്നു. കറൻസി മൂല്യ വ്യത്യാസം, ഉൽപന്നങ്ങളുടെ വിതരണ ശൃംഖലയിലുണ്ടായ പ്രശ്നങ്ങൾ, നികുതി, സബ്സിഡി, ഉപഭോക്താക്കളുടെ മുൻഗണന തുടങ്ങിയവയാണ് മാറ്റങ്ങൾക്കിടയാക്കിയത്. ചില ഘടകങ്ങൾ ചെലവ് വർധിപ്പിച്ചപ്പോൾ മറ്റു ഘടകങ്ങൾ ജീവിതച്ചെലവ് കുറക്കാൻ വഴിയൊരുക്കി.
Post Your Comments