Latest NewsKeralaNews

ശബരിമല ദര്‍ശനത്തിന് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് വരുത്താന്‍ തീരുമാനമെടുക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് വരുത്താന്‍ തീരുമാനമെടുക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. ഇത് 5000 ആയി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Read Also : സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകനും ഇഡിയുടെ വലയില്‍ കുടുങ്ങി : ദുബായിലും കേരളത്തിലും വന്‍ ബിസിനസ്സ് സാമ്രാജ്യം… മലയാളത്തിലെ പ്രമുഖ നടനുമായും കൂട്ടു കച്ചവടം… ഇഡിയ്ക്ക് വിവരങ്ങള്‍ നല്‍കിയത് മന്ത്രിപുത്രനുമായി ശത്രുതയിലായ നടന്‍

പ്രതിദിനം മൂന്നര കോടി രൂപയിലധികം ഉണ്ടായിരുന്ന വരുമാനം നിലവില്‍ 10 ലക്ഷം രൂപയില്‍ താഴെയാണ്. ഇത് കണക്കിലെടുത്ത് ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button