ന്യൂഡല്‍ഹി : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.. തീരുമാനത്തെ ദുരന്തത്തിന്റെ കോക്ടെയില്‍ എന്നാണ് ഐഎംഎ വിശേഷിപ്പിച്ചത്. ചികില്‍സാരീതികളെ കൂട്ടിക്കുഴയ്ക്കുന്ന രീതി അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഐഎംഎ വ്യക്തമാക്കി.
ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, ഒഫ്താല്‍മോളജി, ദന്തശസ്ത്രക്രിയ എന്നിവ നടത്താനാണ് സ്‌പെഷ്യലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്രം അനുമതി നല്‍കിയത്. ഇതിനായി ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ റെഗുലേഷന്‍സ് ഭേദഗതി ചെയ്തു.
Post Your Comments