തിരുവനന്തപുരം : തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞതായി കാണിച്ച് മനോരമ ഓണ്‍ലൈനിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് വ്യാജമെന്ന് ബിജെപി. മനോരമ ഓണ്‍ലൈനിന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന സി.പി.എം-ജിഹാദി സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടേയും എന്‍.ഡി.എയുടേയും മുന്നേറ്റം തടയാനുള്ള അവസാനത്തെ അടവാണ് ഇത്തരം നീചമായ പ്രചരണങ്ങളെന്നും എന്നാല്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ കൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് സി.പി.എമ്മും ജിഹാദികളും മനസിലാക്കണമെന്നും സോഷ്യല്‍ മീഡിയയിലെ സൈബര്‍ ഗുണ്ടായിസം ഇടതുപക്ഷത്തിന്റെ പതനത്തിന്റെ ശക്തി കൂട്ടുക മാത്രമേ ചെയ്യൂവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനുമായി സംസാരിച്ച് തയാറാക്കിയെന്ന രീതിയിലാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ ബിജെപിയും മനോരമയും നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Post Your Comments