ന്യൂഡൽഹി : അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും തോഴി ശശികലയെയും കുറിച്ച് സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ശശികല എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചിരിക്കുന്നത്.
എസ് (S) എന്ന് പേര് തുടങ്ങുന്ന ഒരു സ്ത്രീയും ഇ (E) എന്ന് പേര് തുടങ്ങുന്ന ഒരു പുരുഷനും ഒരു നേതാവിനോട് എന്താണ് ചെയ്തതെന്നാണ് ഈ സിനിമയെന്ന് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.
ജയലളിതയുടെ പേരിലുള്ള ബയോപിക് ആയ തലൈവി ഇറങ്ങുന്ന അതേ ദിവസം തന്നെ തന്റെ ചിത്രവും റിലീസ് ചെയ്യുമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. അടുത്ത് നില്‍ക്കുമ്പോള്‍ കൊല്ലാന്‍ എളുപ്പമാണ് എന്ന തമിഴ് പഴഞ്ചൊല്ലും രാം ഗോപാല്‍ വര്‍മ്മ സിനിമാ പ്രഖ്യാപനത്തിനൊപ്പം പങ്കുവെച്ചു.
Post Your Comments