CinemaLatest NewsNewsEntertainment

‘ഏറ്റവും അടുത്ത് നിൽക്കുമ്പോൾ കൊല്ലാൻ വളരെ എളുപ്പമാണ്‘; ആർജിവിയുടെ ‘ശശികല‘ സത്യങ്ങൾ വിളിച്ച് പറയുമോ?

തെരഞ്ഞെടുപ്പിന് മുൻപ് സിനിമ ഇറക്കുമെന്ന് സംവിധായകൻ

അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ കഥ സിനിമയാകുന്നു. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയാണ് ചിത്രം പ്രഖ്യാപിച്ചത്. സംവിധായകൻ നടത്തിയ പ്രഖ്യാപനം ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. ‘ഏറ്റവും അടുത്തുള്ളപ്പോൾ കൊല്ലാൻ വളരെ എളുപ്പമാണ് എന്ന തമിഴ് ചൊല്ല് കുറിച്ചു കൊണ്ടാണ് പുതിയ സിനിമയുടെ പ്രഖ്യാപനം രാം ഗോപാൽ വർമ്മ നടത്തിയിരിക്കുന്നത്.

‘എസ്’ എന്ന സ്ത്രീയും ‘ഇ’ എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത്’. എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. രാകേഷ് റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. ജെ, എസ്, ഇപിഎസ്(ജയലളിത, ശശികല, എടപ്പാടി കെ പളനിസാമി) എന്നിവർ തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ചും അവർ തമ്മിൽ നടത്തിയിരുന്ന രഹസ്യനീക്കങ്ങളെ കുറിച്ചുമാണ് ആർ ജി വി സിനിമ ഒരുക്കുന്നതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യുന്നത്.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന ശശികലയെ കുറിച്ച് സിനിമ പ്രഖ്യാപിച്ചതോടെ ജയലളിതയുടെ ആരാധകരും രംഗത്തുണ്ട്. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിന് മുൻപായി തന്നെ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുമെന്നും സംവിധായകൻ ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button