അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. സംവിധായകൻ രാം ഗോപാൽ വർമയാണ് ചിത്രം വെള്ളിത്തിരയിലെ എത്തിക്കുന്നത്. സനോജ് മിശ്ര, ശ്രുതി മോദി, നിഖിൽ ആനന്ദ് തുടങ്ങിയവരും സുശാന്ത് സിങിന്റെ ബയോപിക് നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
നടന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസാണോ, സിനിമയ്ക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രീയ ചർച്ചകളാണോ, സിബിഐ അന്വേഷണമാണോ കഥയാകുന്നതെന്ന് സംവിധായകൻ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇവയിലേതെങ്കിലും പ്രമേയമാകാനും ആവാതിരിക്കാനും സാധ്യതയുണ്ടെന്നും എന്തായാലും സിനിമ ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു.
Post Your Comments