കൊല്‍ക്കത്ത: ബിജെപിക്കെതിരെയും ലവ് ജിഹാദിനെതിരെയും തുറന്നടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭ എംപിയും പ്രശസ്ത സെലിബ്രിറ്റിയുമായ നുസ്രത്ത് ജഹാന്‍ രംഗത്ത്. ബിജെപിയില്‍ ഹിന്ദു ആചാരങ്ങലുമായി ബന്ധപ്പെട്ട് നടത്തുന്ന വര്‍ഗീയവാദികളെയും മതമൗലീകവാദികളെയും സമൂലമായ സമീപനത്തെ ‘ വിഷം ‘ എന്ന് വിളിച്ചാണ് നുസ്രത്ത് തുറന്നടിച്ചത്. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, അസം എന്നിവയുള്‍പ്പെടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ‘ലവ് ജിഹാദ്’ നിയമത്തെ കുറിച്ച് പറഞ്ഞ നുസ്രത്ത് ജഹാന്‍ ‘സ്‌നേഹം വ്യക്തിപരമാണെന്ന്’ ബിജെപിയെ ഓര്‍മ്മിപ്പിച്ചു.
‘ഇത് ദുഃഖകരമാണ്, കാരണം പ്രണയത്തിനും ജിഹാദിനും കൈകോര്‍ക്കാന്‍ കഴിയില്ല. സ്‌നേഹം വ്യക്തിപരമാണ്. ഞാന്‍ സ്‌നേഹിക്കുന്നത് വ്യക്തിപരമാണ്, ആര്‍ക്കും അതില്‍ തടസം പറയാന്‍ കഴിയില്ല. ബിജെപിയോട് എനിക്ക് ഉള്ള ഒരേയൊരു ഉപദേശം അവര്‍ സ്‌നേഹം മനസിലാക്കണം എന്നതാണ്. അവര്‍ സ്‌നേഹിക്കാന്‍ പഠിക്കണം, പ്രണയം എന്നത് ഒരാളുടെ സ്വകാര്യ ഇടത്തിലേക്ക് കടന്നുകയറുന്നത് നിര്‍ഭാഗ്യകരമാണ് ”നുസ്രത്ത് ജഹാന്‍ പറഞ്ഞു. നുസ്രത്ത് ഒരു ഹിന്ദു കുടുംബത്തില്‍ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്.
Post Your Comments