Latest NewsIndiaNews

ഞങ്ങള്‍ അഖണ്ഡ ഭാരതത്തില്‍ വിശ്വസിക്കുന്നവർ; കറാച്ചിയും ഇന്ത്യയുടെ ഭാഗമാകുമെന്ന് ഫഡ്​നാവിസ്​

മുംബൈയിലെ കറാച്ചി എന്ന പേരിലുള്ള ബേക്കറിക്കെതിരെ ശിവസേന നേതാവ്​ രംഗത്തുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു ഫഡ്​നാവിസ്​.

ന്യൂഡല്‍ഹി: കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും ​മഹാരാഷ്​ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്​നാവിസ്​. മുംബൈയിലെ കറാച്ചി എന്ന പേരിലുള്ള ബേക്കറിക്കെതിരെ ശിവസേന നേതാവ്​ രംഗത്തുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു ഫഡ്​നാവിസ്​. ഞങ്ങള്‍ അഖണ്ഡ ഭാരതത്തില്‍ വിശ്വസിക്കുന്നവരാണെന്നും കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നുമാണ് ഫഡ്​നാവിസിന്റെ മറുപടി.

Read Also: പ്രതിസന്ധികൾക്കിടയിലും അഭിമാന നേട്ടം; നീതി ആയോഗിന്റെ മാതൃകാ പട്ടികയില്‍ ‘കൈറ്റ്’

എന്നാൽ ബാന്ദ്ര വെസ്​റ്റിലെ കടയിലെത്തി ശി​വസേന നേതാവ്​ ഉടമയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന്​ ഉടമ കടയുടെ പേര്​ മറച്ചിരുന്നു. എന്നാല്‍ ഈ നടപടിയെത്തള്ളി ശിവസേന നേതൃത്വം രംഗത്തെത്തിയിരുന്നു. കറാച്ചി ബേക്കറി മുംബൈയില്‍ 60 വര്‍ഷമായി പ്രവര്‍ത്തിക്കുന്നവരാണ്​. അവര്‍ക്ക്​ പാകിസ്​താനുമായി ബന്ധമില്ല. അവരോട്​ പേര്​ മാറ്റാന്‍ പറയുന്നതില്‍​ യുക്തിയില്ലെന്നായിരുന്നു​ ശിവസേനയുടെ മുതിര്‍ന്ന നേതാവ്​ സഞ്​ജയ്​ റാവത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button