മുംബൈ: ശിവസേനയും ബിജെപിയും തങ്ങളുടെ ശത്രുക്കളല്ലെന്നും ഉചിതമായ തീരുമാനം സാഹചര്യം അനുസരിച്ച് കൈക്കൊള്ളുമെന്നും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ഇരു പാര്‍ട്ടികളും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അത് എക്കാലത്തെയും ശത്രുതയല്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ സുഹൃത്തുക്കളായ ശിവസേന 2019ല്‍ ബിജെപിക്കൊപ്പമാണു മത്സരിച്ചത്. വിജയിച്ച ശേഷമാണ് പിന്നീട് എതിരാളികളുമായി കൈകോര്‍ത്തത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മഹാരാഷ്ട്രയിലെ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്നത്. അതില്‍ രാഷ്ട്രീയമില്ല’ – ഫഡ്‌നാവിസ് പറഞ്ഞു.
അടുത്തിടെ മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം. മഹാവികാസ് അഗാദി സഖ്യത്തിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച.
Post Your Comments