മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് അണിയറയിൽ നീക്കങ്ങൾ നടക്കുന്നതായി സൂചന. കഴിഞ്ഞ ദിവസം മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്‍ സി പി അദ്ധ്യക്ഷന്‍ ശരത് പവാറിനെ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ശരത് പവാറിനെ സന്ദര്‍ശിച്ചതിന് ശേഷം ബിജെപി നേതാവ് ഏക്‌നാഥ് ഗഡ്‌സേയുമായും ഫട്‌നാവിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഇത് അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്നു. ഫഡ്‌നാവിസിന്റെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്ന ഏക്‌നാഥ് ഗഡ്‌സേ പിന്നീട് അകലുകയായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഇരുവരുടേയും കൂടിക്കാഴ്ച്ച പ്രസക്തമാവുകയാണ്.
കോവിഡ് നിയന്ത്രിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടത് വലിയ വിവാദമായിരുന്നു. മാസങ്ങളായി ലോക്ക് ഡൌൺ നടപ്പിലാക്കിയിട്ടും കോവിഡ് വ്യാപനം കൂടുകയാണ്. ഇത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Post Your Comments